ചൈനയെ മറിക്കടക്കാൻ 110 ബില്യൺ അടിസ്ഥാന ഗവേഷണ പദ്ധതിയുമായി അമേരിക്ക

ശാസ്ത്ര, വാണിജ്യ, ഗതാഗത സെനറ്റ് കമ്മിറ്റികളുടെ പൂർണ പിന്തുണയോടുകൂടിയാണ് അമേരിക്കയിൽ എൻഡ്ലെസ് ഫ്രണ്ടിയർ ആക്റ്റ് പാസാകുന്നത്. തങ്ങളുടെ മത്സര എതിരാളികളായ ചൈനയെ ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയിലെ വികസനങ്ങളിൽ മറികടക്കാൻ വേണ്ടിയാണ് അമേരിക്കയുടെ 110 ബില്യൻ ഡോളർ പദ്ധതി.
അടിസ്ഥാന ഗവേഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വേണ്ടിയായിരിക്കും ഫണ്ട് വിനിയോഗിക്കുക. നിർമ്മിത ബുദ്ധി, ജൈവ സാങ്കേതികവിദ്യ , ക്വാൻഡം കമ്പ്യൂട്ടിങ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകൾക്കുള്ള ഉത്തേജനം കൂടിയാണ് പദ്ധതി. പൊതു സ്വകാര്യ മേഖലകളെ ഏകോപിപ്പിച്ച് വിപുലമായ രീതിയിൽ ഗവേഷണ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ചൈനയുടെ വികസന തന്ത്രങ്ങളെ മറികടക്കുന്നതിന് കൂടുതൽ ആസൂത്രണവും ബഡ്ജറ്റിങ്ങും ആവശ്യമാണെന്ന് സെനറ്റിൽ പൊതുഅഭിപ്രായം ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് അമേരിക്ക നിയമ നിർമാണത്തിനൊരുങ്ങുന്നത്.
Story Highlights: china america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here