ഡാമുകള്‍ നിറഞ്ഞില്ല; ആശങ്കയൊഴിഞ്ഞ് ചാലക്കുടിപ്പുഴയോരം

ചാലക്കുടി മേഖലയില്‍ കനത്ത മഴ പെയ്തെങ്കിലും ചാലക്കുടിപ്പുഴയിലെ ഡാമുകള്‍ തുറന്നുവിടാനുള്ള ജലനിരപ്പിലേക്ക് ഉയര്‍ന്നില്ല. ഇതിന്റെ ആശ്വാസത്തിലാണ് ചാലക്കുടിപ്പുഴയോര നിവാസികള്‍. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അല്പം ഉയര്‍ന്നിട്ടുണ്ടെങ്കിലും അപകടകരമായ നിലയിലേക്ക് എത്തിയിട്ടില്ല. എവിടെയും താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുമില്ല.
ചാലക്കുടിയിലെ പ്രധാന ഡാമുകളായ പെരിങ്ങല്‍ക്കുത്തിലും ഷോളയാറിലും വെള്ളം അനിയന്ത്രിതമായ രീതിയില്‍ ഉയര്‍ന്നിട്ടില്ല. 424 മീറ്റര്‍ സംഭരണശേഷിയുള്ള പെരിങ്ങല്ക്കുത്താണ് എളുപ്പം നിറയുന്ന ഡാം. ശനിയാഴ്ച 415.15 മീറ്ററാണ് ഇവിടത്തെ ജലനിരപ്പ്. 2663 അടി സംഭരണശേഷിയുള്ള ഷോളയാറില്‍ 2611 അടി വെള്ളമാണ് ഇപ്പോഴുള്ളത്. അതിനാല്‍ അടിയന്തരമായി ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here