Advertisement

ലോക്ക് ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍

May 16, 2021
Google News 1 minute Read
partial lockdown in maharashtra from tomorrow

പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീട്ടി. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും കുറഞ്ഞു.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രോഗവ്യാപനം കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 960 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.

ഉത്തര്‍ പ്രദേശ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം അതീവ രൂക്ഷമായി. സ്പുട്‌നിക് വി വാക്‌സിന്റെ 67 ലക്ഷം ഡോസുകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിസിന് കത്തയച്ചു. പ്ലാസ്മ ചികിത്സ കൊവിഡ് ചികിത്സ മാര്‍ഗ രേഖയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്.

Story Highlights: lock down, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here