Advertisement

മന്ത്രി സ്ഥാനം ടേം അടിസ്ഥാനത്തിൽ; രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്

May 16, 2021
Google News 0 minutes Read

രണ്ടാം പിണറായി സർക്കാരിൽ രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് എന്നാൽ ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും മന്ത്രി ആയേക്കും. മന്ത്രി സ്ഥാനം ടേം അടിസ്ഥാനത്തിൽ ആയിരിക്കും നിശ്ചയിക്കുക. കേരള കോൺഗ്രസ് എസ്,കേരള കോൺഗ്രസ് ബി എന്നി പാർട്ടികൾ രണ്ടര വർഷം വീതം പങ്കുവെക്കും. ജനാധിപത്യ കേരള കോൺഗ്രസ്സും ഐ എൻ എലും ടേം അടിസ്ഥാനത്തിൽ മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഈ ഫോർമുല മുന്നോട്ട് വെച്ചത് സിപിഐഎം ആണ് എന്നാൽ അതിരൊരു വ്യക്തത നാളെ നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അറിയാം.

മന്ത്രിസഭാ രൂപീകരണത്തില്‍ ചെറുകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനമെന്നതിലും വകുപ്പുകള്‍ വെച്ചുമാറുന്നതിലും അന്തിമ ചിത്രം ഇന്നു വ്യക്തമായേക്കും. സിപിഎം,,സിപിഐഎം , ജനതാദള്‍ എസ്, എന്‍സിപി എന്നിവരുടെ മന്ത്രിമാരുടെ എണ്ണത്തില്‍ ധാരണയായെങ്കിലും കേരള കോണ്‍ഗ്രസിന്റെയും ഒറ്റ എം.എല്‍.എ മാരുള്ള കക്ഷികളുടെയും മന്ത്രിസ്ഥാനങ്ങളിലാണ് വ്യക്തവരാത്തത്.എൽജെഡി,ആർഎസ്പി (എൽ) എന്നി പാർട്ടികൾക്ക് മന്ത്രി സ്ഥാനം ഇല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here