Advertisement

നഴ്സിങ്ങ് പരീക്ഷ നടത്തരുത്; ധർമ്മ ഗിരി സ്കൂൾ ഓഫ് നഴ്സിങ്ങിന് നിർദേശം നൽകിയതായി നഴ്സിങ്ങ് കൗൺസിൽ

May 16, 2021
Google News 1 minute Read

ട്രിപ്പിൾ ലോക്ക്ഡൗണിൽ പരീക്ഷ നടത്താനൊരുങ്ങിയ നഴ്സിങ്ങ് സ്കൂളിനെ പരീക്ഷാ നടത്തിപ്പ് നടപടിയിൽ നിന്ന് വിലക്കി നഴ്സിങ്ങ് കൗൺസിൽ. നഴ്സിങ്ങ് പരീക്ഷ നടത്തരുതെന്ന് ധർമ്മ ഗിരി സ്കൂൾ ഓഫ് നഴ്സിങ്ങിന് നിർദേശം നൽകിയതായി നഴ്സിങ്ങ് കൗൺസിൽ അറിയിച്ചു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി.

ഇന്ന് ഉച്ചയോടെയാണ് കോതമം​ഗലം ധർമ​ഗിരി നഴ്സിം​ഗ് സ്കൂൾ പരീക്ഷ നടത്താനൊരുങ്ങുന്ന വാർത്ത ട്വന്റിഫോർ റിപ്പോർട്ട് ചെയ്തത്. ദൂരെ സ്ഥലങ്ങളിലുള്ള കുട്ടികൾ നിർബന്ധമായും പരീക്ഷക്കെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ വിദ്യാർത്ഥികൾ ഇതോടെ ആശങ്കയിലായി.

തുടർന്ന് പ്രിൻസിപ്പലുമായി ട്വന്റിഫോർ പ്രതിനിധി ബന്ധപ്പെട്ടപ്പോൾ, പരീക്ഷ നടത്തുന്നത് നഴ്സിങ്ങ് കൗൺസിലിൻ്റെ വാക്കാലുള്ള ഉറപ്പിനെ തുടർന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ നടപടിയാണ് നഴ്സിങ്ങ് കൗൺസിൽ വിലക്കിയത്.

Story Highlights: Nursing exam – Darmagiri school of nursing Kothamangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here