Advertisement

മൂന്നുകോടി ഡോസുകള്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി; കൊവിഡ് വാക്‌സിനായി ആഗോള ടെണ്ടര്‍ ,നടപടി ഇന്ന് തുടങ്ങും

May 17, 2021
Google News 0 minutes Read
21402 confirmed covid today kerala

കൊവിഡ് വാക്സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കോടി ഡോസ് വാക്സിന്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഐ.സി.എം.ആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്സിൻ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. അവര്‍ക്ക് വാക്സീന്‍ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കൊവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് രക്തസമ്മര്‍ദ്ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശവര്‍ക്കര്‍മാരെ മുന്‍നിറുത്തി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ നാഷണല്‍ ടെക്സിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച്‌ ഐ.സി.എം.ആറുമായി ബന്ധപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here