ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് സിഡ്നിയിലെത്തി

ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് ഓസ്ട്രേലിയയിലെത്തി. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഐപിഎലിലെ ഓസീസ് താരങ്ങൾ സിഡ്നി എയർപോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഓസ്ട്രേലിയ മാറ്റിയത്. ഇതിനുപിന്നാലെയാണ് വിലക്ക് മാറ്റിയത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയും ഓസ്ട്രേലിയയിലേക്ക് മടങ്ങിയിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്കും രണ്ടാം തവണ വീണ്ടും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഹസിക്ക് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഹസി ചെന്നൈയിലെ ഹോട്ടലിൽ ഐസൊലേഷനിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കൊവിഡ് പോസിറ്റീവായത്. ഡൽഹിയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈയിലെത്തിക്കുകയായിരുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.
Story Highlights: Australian Players Arrive In Sydney From Maldives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here