Advertisement

തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു

May 17, 2021
Google News 0 minutes Read

തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍.

ഡോ. ഏഴിലന്‍ (ഡി.എം.കെ), ജി.കെ. മണി (പി.എം.കെ), എ.എം. മണിരത്​നം (കോണ്‍ഗ്രസ്​), നഗര്‍ നാഗേന്ദ്രന്‍ (ബി.ജെ.പി), സൂസന്‍ തിരുമലൈകുമാര്‍ (എം.ഡി.എം.കെ), എസ്​.എസ്​. ബാലാജി (വി.സി.കെ), ടി. രാമചന്ദ്രന്‍ (സി.പി.ഐ), ഡോ. ജവഹറുല്ല (എം.എം.കെ), ആര്‍.​ ഈശ്വരന്‍ (കെ.എം.ഡി.കെ), ടി. വേല്‍മുരുകന്‍ (ടി.വി.കെ), പുവൈ ജഗന്‍ മൂര്‍ത്തി (പി.ബി), നാഗൈ മാലി (സി.പി.എം) എന്നിവരാണ്​ സമിതിയിലെ മറ്റ്​ അംഗങ്ങള്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here