Advertisement

‘ഞാൻ എന്നും ഗോമൂത്രം കുടിക്കാറൂണ്ട്; അതുകൊണ്ടാണ് എനിക്ക് കൊവിഡ് ബാധിക്കാത്തത്’: പ്രജ്ഞ സിംഗ് താക്കൂർ

May 17, 2021
Google News 2 minutes Read
pragya thakur cow urine

ഗോമൂത്രം കുടിയ്ക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കൊവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് ഗോമൂത്രം ഫലപ്രദമാണെന്നും ഭോപാൽ എംപി പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയാണ് പ്രജ്ഞയുടെ അവകാശവാദം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

“ഇന്ത്യൻ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകർച്ചവ്യാധി കുറയ്ക്കാൻ സഹായിക്കും. ഞാൻ എന്നും ഗോമൂത്രം കുടിയ്ക്കാറുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇപ്പോൾ കൊവിഡ് ബാധ ഇല്ലാത്തത്.”- പ്രജ്ഞ പറയുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2,81,386 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4106 പേർ രോഗബാധിതരായി മരണപ്പെട്ടു. കരിച്ചത്. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.

പല സംസ്ഥാനങ്ങളും ലോക് ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Story Highlights: pragya singh thakur on cow urine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here