Advertisement

മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാർ; ആന്റണി രാജു

May 17, 2021
Google News 2 minutes Read

ആദ്യ ടേമിൽ മന്ത്രിപദം നിർബന്ധമില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. പിടിവാശിയില്ലെന്നും മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ആന്റണിരാജു വ്യക്തമാക്കി. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

അതേസമയം മന്ത്രിസഭാ രൂപീകരണത്തില്‍ മന്ത്രിസ്ഥാനങ്ങളുടെ വിഭജനം ഇടതുമുന്നണി ഇന്ന് പ്രഖ്യാപിക്കും. ചെറുകക്ഷികളില്‍ കെ.ബി.ഗണേഷ്‌കുമാറും ആന്‍റണി രാജുവും ആദ്യം മന്ത്രിസഭയിലെത്തിയേക്കും. ഇന്നത്തെ മുന്നണിയോഗത്തിന് ശേഷം നാളെ മന്ത്രിമാരെ തീരുമാനിക്കും.

Story Highlights: Ready to compromise in first term says antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here