ആഗോള ടെൻഡർ വഴി വാക്സിൻ; ചൈനീസ് കമ്പനികളെ ഒഴിവാക്കില്ലെന്ന് തമിഴ്നാട്

തമിഴ്നാട്ടിൽ ആഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെ ചൈനയെ ടെൻഡർ നടപടികളിൽ നിന്ന് വിലക്കില്ലെന്ന് സർക്കാർ. തമിഴ്നാട്ടിലെ ആരോഗ്യ ഉദ്യാഗസ്ഥനെ ഉദ്ദരിച്ച് ‘ദ ന്യൂസ് മിനിറ്റാണ്’ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടന അംഗീകരിച്ച, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ലൈസൻസുള്ളിടത്തോളം സംസ്ഥാനത്ത് എല്ലാ വാക്സിനും അനുവദിക്കുകയാണ്. ആറ് വാക്‌സിനുകൾ ലോകാരോഗ്യ സംഘടനയും ഇതിൽ മൂന്നെണ്ണം ഡി.ജി.സി.ഐയും അംഗീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ടെൻഡർ പ്രകാരം കരാർ എടുക്കുന്ന കമ്പനിയുടെ വാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ലേലം വിളിക്കുന്ന ദിവസം ഡി.സി.ജി.ഐ ഇന്ത്യയിൽ ഉപയോഗിക്കാൻ ലൈസൻസ് നൽകുകയും വേണം.
നേരത്തെ 18 മുതൽ 44 വരെ വയസ്സിനിടയിലുള്ളവർക്ക് വാക്‌സിനേഷനായി ആഗോള ടെൻഡർ വഴി കൊവിഡ് വാക്‌സീൻ വാങ്ങാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here