യുപിയിലെ ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ കരുണയിൽ; അലഹബാദ് ഹൈക്കോടതി

ഉത്തര്‍ പ്രദേശിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ക്വാറന്‍റൈന്‍ സംവിധാനത്തെയും സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള ഒരു വിമർശനം ഉന്നയിച്ചത്. ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളിലേയും ചെറുനഗരങ്ങളിലേയും ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ കരുണയിലെന്നാണ് കോടതിയുടെ വിമര്‍ശനം.
മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64കാരന്‍ സന്തോഷ് കുമാറിന്‍റെ മരണം സംബന്ധിച്ച കേസിലാണ് ഈ നിരീക്ഷണം. ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനേ തുടര്‍ന്ന് സന്തോഷ് കുമാറിന്‍റെ മൃതദേഹം തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ക്കൊപ്പം സംസ്കരിക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് സന്തോഷ് കുമാറിനെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഇയാളുടെ രോഗവിവരമടങ്ങിയ ഫയലും കണ്ടെത്താനായില്ല.
മീററ്റ് പോലുള്ള നഗരത്തിലെ മെഡിക്കല്‍ കോളജിലെ അവസ്ഥ ഇതാണെങ്കില്‍ സംസ്ഥാനത്തെ താരതമ്യേന ചെറിയ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും സ്ഥിതി എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഇവിടെയെല്ലാം ദൈവകൃപ എന്ന് മാത്രമേ പറയാനാവൂവെന്നും കോടതി വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നും കോടതി പറഞ്ഞു.
Story Highlights: At God’s Mercy”: Allahabad High Court On Healthcare System In Rural UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here