Advertisement

ലോക്ക്ഡൗൺ ലംഘനം; ശ്രീരാമന്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്

May 18, 2021
Google News 2 minutes Read
Lockdown Violators Lord Rama's

ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സത്ന സബ് ഇൻസ്പെക്ടർ സന്തോഷ് സിംഗ് ആണ് വിചിത്ര ശിക്ഷ നൽകിയത്. ലോക്ക്ഡൗണിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“നേരത്തെ, ലോക്ക്ഡൗൺ ലംഘിക്കുന്നവരെ 45 മിനിട്ട് മുതൽ ഒരു മണിക്കൂറോളം സിറ്റപ്പ് ചെയ്യിപ്പിച്ചിട്ട് വിട്ടയക്കുമായിരുന്നു. പക്ഷേ, അതിനു പകരം ഭഗവാൻ രാമൻ്റെ പേര് എഴുതിക്കാമെന്ന് ഞങ്ങൾ വിചാരിച്ചു. കുറ്റക്കാർക്കും അത് പ്രശ്നമില്ല. 3 ദിവസമായി ഞങ്ങൾ ഈ ശിക്ഷ നൽകുന്നുണ്ട്. 25 പേരോളം എമ്പോസിഷൻ എഴുതിക്കഴിഞ്ഞു. ഇതുവരെ ഒരു പരാതി പോലും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.”- സന്തോഷ് സിംഗ് പറഞ്ഞു.

അതേസമയം രാജ്യത്ത് ഇന്നലെ 2,81,386 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4106 പേർ രോഗബാധിതരായി മരണപ്പെട്ടു. കരിച്ചത്. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.

പല സംസ്ഥാനങ്ങളും ലോക് ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Story Highlights: MP Cop Makes Lockdown Violators Write Lord Rama’s Name

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here