നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും നിലവില്‍ 10CM വീതം(40CM) ഉയര്‍ത്തിയതായി കലക്‌ടര്‍ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് എല്ലാ ഷട്ടറുകളും 10CM കൂടി (മൊത്തം 80C M)ഉയര്‍ത്തുമെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ശക്തമായ മഴയില്‍ മലയോരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു.തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.നിരവധി വീടുകളാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത്.
ശക്തമായ മഴ ലഭിച്ചതോടെ ജലനിരപ്പ് ഉയരുകയായിരുന്നു.തിരുവനന്തപുരത്ത് കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരമനയാറും കിള്ളിയാറും കരകവിഞ്ഞു. പൂജപ്പുര, ജഗതി, ആറ്റുകാല്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here