Advertisement

“ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍”, പ്രതിഷേധം അറിയിച്ച് റിമ കല്ലിങ്കൽ

May 18, 2021
Google News 1 minute Read

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ പുറത്താക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക എന്ന് ചോദിച്ച റിമ ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നുവെന്നും പറഞ്ഞു.

ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗിലായിരുന്നു റിമയുടെ പോസ്റ്റ്. ശൈലജ ടീച്ചറും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മന്ത്രി സ്ഥാനത്തിരിക്കെ നിയമസഭയില്‍ ശൈലജ നടത്തിയ ശ്രദ്ധേയ പ്രസംഗത്തിലെ ഒരു വരി ചോദ്യത്തിലാണ് റിമയുടെ പോസ്റ്റിന്‍റെ തുടക്കം. “പെണ്ണിനെന്താ കുഴപ്പം? അഞ്ച് വര്‍ഷം നീണ്ട ലോക നിലവാരത്തിലുള്ള സേവനത്തിനും ഒരു റെക്കോര്‍ഡ് വിജയത്തിനും സിപിഎമ്മില്‍ താങ്കള്‍ക്ക് ഇടം നേടിത്തരാന്‍ ആവുന്നില്ലെങ്കില്‍ മറ്റെന്തിനാണ് അതിനു കഴിയുക? ഈ ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍, പാര്‍ട്ടിയിലെ ജനകീയ മുഖമായിരുന്നതിനും നിങ്ങളുടെ കഠിനാധ്വാനത്തിനും”, റിമ ഫേസ്ബുക്കില്‍ കുറിച്ചു. #bringourteacherback, #BringBackShailajaTeacher എന്നീ ഹാഷ്‍ ടാഗുകളും റിമ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സിനിമാ മേഖലയില്‍ നിന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ ദാസും ശൈലജ ടീച്ചര്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എ ഷാജിയും പ്രതികരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here