സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കില്ല, വെർച്വലായി പങ്കെടുക്കും; എം.എം.ഹസ്സൻ

കൊവിഡ‍് വ്യാപനത്തിന്‍റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞയില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എം.എം.ഹസ്സൻ. സത്യപ്രതിജ്ഞ ബഹിഷ്ക്കരിക്കില്ല, വെർച്വലായി പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല, യുഡിഎഫ് നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതുപോലെ ടിവിയിൽ കാണുമെന്നും എം.എം.ഹസ്സൻ വ്യക്തമാക്കി.
140 എംഎൽഎമാരെയും 20 എംപിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എൽഡിഎഫ് തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണും കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. 500 പേർ അധികമല്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചിരിരുന്നു.
Story Highlights: UDF on swearing ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here