Advertisement

ഉയിഗുർ വംശജരെ പിന്തുണച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്ത 22കാരന് 28മാസം തടവ് ശിക്ഷ

May 19, 2021
Google News 1 minute Read

ഉയിഗുർ വംശജരെ പിന്തുണച്ച് കൊണ്ട് ഹോങ്കോങ്ങിൽ നടന്ന റാലിയിൽ പങ്കെടുത്തയാൾക്ക് 28 മാസം തടവ് ശിക്ഷ. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ശിക്ഷ. ലിയൂങ് കാ വായി എന്ന 22കാരനാണ് അറസ്റ്റിലായത്. ഉയിഗുർ അനുകൂല പ്രതിഷേധത്തിനിടയിൽ ചൈനീസ് പതാക താഴ്ത്തിയെന്നും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് വർഷം മുൻപ് ഉയിഗുർ പ്രക്ഷോഭത്തിൽ അറസ്റ്റിലായിരുന്ന ആളെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും ഇയാൾക്കെതിരെ കുറ്റമുണ്ട്. 2017 മുതൽ ചൈനയിൽ സിൻചിയാങ് പ്രവിശ്യയിൽ ജനന നിരക്കിൽ കാര്യമായ കൂപ്പുകുത്തലാണ് സംഭവിച്ചിട്ടുള്ളത്. ഇത് ലക്ഷ്യമാക്കിയുള്ള ക്യാമ്പെയിനുകളും പ്രവിശ്യയിൽ സജീവമായിരുന്നു.

ഉയിഗുറുകളുടെ വംശഹത്യാ നിർബന്ധിത പദ്ധതികളുമായി ചൈനീസ് സർക്കാർ സജീവമാകുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭങ്ങൾ തുടരുന്നത്. സിൻചിയാങ് പ്രവിശ്യയിൽ ഉയിഗുറുകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും വംശഹത്യ ലക്ഷ്യമാക്കി കൊണ്ട് ജനന നിരക്ക് നിയന്ത്രിക്കാനുള്ള നിർബന്ധിത പദ്ധതികളാണ് ചൈനയുടേത്. പിഴ ചുമത്തൽ, തടവ് ശിക്ഷ തുടങ്ങിയ ഭീഷണികളാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ഭരണകൂടം പ്രയോഗിക്കുന്നത്.

Story Highlights: uyghurs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here