ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നിന് ക്ഷാമം

ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നിന് ക്ഷാമമുണ്ടെന്ന് റിപ്പോർട്ടുകൾ. ആംഫോടെറിസിൻ ബി എന്ന ഇന്ത്യൻ നിർമ്മിത മരുന്നാണ് ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ഈ മരുന്നിന്റെ ലഭ്യതക്കുറവ് ഫംഗസ് വ്യാപനത്തിനും രോഗം കൂടുന്നതിനും കാരണമാകുകയാണ്.
ആംഫോടെറിസിൻ ബി കരിഞ്ചന്തകളിൽ വിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബ്ലാക്ക് ഫംഗസിനെ ചെറുക്കുന്നതിന് ഈ മരുന്നിന്റെ കുത്തിവയ്പ്പ് നടത്തണം. എട്ടാഴ്ചയോളം കുത്തിവയ്പപ് തുടരണമെന്നാണ് വിദഗ്ദരുടെ നിർദേശം. ആംഫോടെറിസിന്റെ വിലയും കൂടുതലാണ്.
കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മരുന്നിന് ക്ഷാമമുണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത് 52 പേരാണ്. 1500 പേർക്ക് രോഗബാധയുണ്ടായതായി ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
Story Highlights: black fungus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here