മാസ്ക്, പരിശോധനാ കിറ്റ്; നിശ്ചയിച്ച വില പുനഃപരിശോധിക്കാൻ സർക്കാർ

മാസ്ക്, പരിശോധനാ കിറ്റ് എന്നിവയ്ക്ക് നിശ്ചയിച്ച വില പുനഃപരിശോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ഗുണമേന്മയുള്ള മാസ്ക് കിട്ടാതാവുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.
മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരുന്നത്.
മെഡിക്കൽ അവശ്യവസ്തുക്കളുടെ നിലവിലെ വില :
പി.പി.ഇ കിറ്റ് -273 രൂപ
എൻ 95 മാസ്ക് -22 രൂപ
ട്രിപ്പിൾ ലെയർ മാസ്ക് -3 രൂപ
ഫെയ്സ് ഷീൽഡ് – 21 രൂപ
സർജിക്കൽ ഗൗൺ – 65 രൂപ
ഗ്ലൗസ് -5.75 രൂപ
ഓക്സിജൻ മാസ്ക് -54 രൂപ
പൾസ് ഓക്സിമീറ്റർ -1500 രൂപ
ഡിസ്പോസിബിള്‍ ഏപ്രൺ- 2 രൂപ
സര്‍ജിക്കല്‍ ഗൗൺ – 65 രൂപ
പരിശോധനാ ഗ്ലൗസുകള്‍- 5.75 രൂപ
ഹാന്‍ഡ് സാനിറ്റൈസര്‍ ( 500 മില്ലി) – 192 രൂപ , 200 മില്ലി- 98 രൂപ, 100 മില്ലി- 55 രൂപ
സ്റ്റിറയില്‍ ഗ്ലൗസ്ന് (ജോഡിക്ക് )-15 രൂപ
എന്‍ആര്‍ബി മാസ്ക്- 80 രൂപ
ഓക്സിജന്‍ മാസ്ക്- 54 രൂപ
ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററർ- 1520 രൂപ
Story Highlights: Medical essentials, mask
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here