കനത്ത മഴയിൽ റോഡ് താഴേക്ക് പതിച്ചു; ഓടിക്കൊണ്ടിരിക്കെ ലോറി കുഴിയിൽ വീണു

ഡൽഹിയിലെ നജഫ്ഗഡ് റോഡില്‍ കനത്ത മഴയെത്തുടര്‍ന്ന് രൂപം കൊണ്ട ഗര്‍ത്തത്തിലേക്ക് ഓടിക്കൊണ്ടിരുന്നു ട്രക്ക് വീണു. ലോറി കുഴിയിലേക്ക് മറിഞ്ഞതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പ്രദേശവാസികള്‍ നോക്കിയിരിക്കെയാണ് കാല്‍നടപാതയോട് ചേര്‍ന്ന റോഡ് താഴേക്ക് പതിച്ചത്. പ്രദേശത്തെ മെട്രോ നിര്‍മാണവും ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അതിശക്തമായ മഴയുമാണ് ഗര്‍ത്തമുണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
മഴയില്‍ ഡൽഹിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. നഗരത്തില്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. ഡൽഹി മെട്രോ അധികൃതരുടെ അശ്രദ്ധയാണ് നജഫ്ഗഢിലെ റോഡ് തകര്‍ന്ന് ഗര്‍ത്തമുണ്ടാവാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. റോഡ് തകര്‍ന്ന് അടുത്തുള്ള ചില കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here