Advertisement

ഇക്കൊല്ലം ഏഷ്യാ കപ്പ് ഇല്ല; അടുത്ത വർഷം പാകിസ്താൻ ആതിഥേയരാവും

May 20, 2021
Google News 1 minute Read
asia cup postponed pakistan

ഇക്കൊല്ലം നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചു എന്ന് റിപ്പോർട്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഏഷ്യാ കപ്പ് മാറ്റിവച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കൊല്ലം ശ്രീലങ്കയിലാണ് ടൂർണമെൻ്റ് നടക്കേണ്ടിയിരുന്നത്. മാറ്റിവച്ച ഏഷ്യാ കപ്പ് ഏത് വർഷം നടക്കുമെന്ന് തീരുമാനം ആയിട്ടില്ല. 2022ൽ തീരുമാനിച്ചിരിക്കുന്ന ഏഷ്യാ കപ്പ് പാകിസ്താനിൽ നടക്കും.

അതേസമയം, 2023ൽ മാറ്റിവച്ച ഏഷ്യാ കപ്പ് നടക്കാനാണ് സാധ്യത. അങ്ങനെ നടക്കുകയാണെങ്കിൽ ശ്രീലങ്ക തന്നെ ആതിഥേയത്വം വഹിക്കും.

2018ലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. ഇന്ത്യയിൽ തീരുമാനിച്ചിരുന്ന ടൂർണമെൻ്റ് പാകിസ്താൻ താരങ്ങളുടെ വിസാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ആണ് ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരായത്.

ഏഷ്യാ കപ്പിന് രണ്ടാം നിര ടീമിനെ അയക്കാനയിരുന്നു ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ടീമിൻ്റെ തിരക്കിട്ട മത്സരക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരം ഒരു തീരുമാനം എടുക്കാൻ ഒരുങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യക്ക് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ ഒരു പരമ്പര കളിക്കാനുണ്ട്. അതിനു ശേഷം ഇന്ത്യയിൽ തന്നെ ടി-20 ലോകകപ്പ് നടക്കും. ഇതിനിടെ ഏഷ്യാ കപ്പ് കൂടി കളിക്കുക അസാധ്യമാണെന്നാണ് ബിസിസിഐ പറയുന്നത്.

Story Highlights: asia cup postponed pakistan will host 2022 edition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here