മുഖ്യമന്ത്രിമാരെ നിര്‍ത്തി അപമാനിക്കുന്നു; പ്രധാനമന്ത്രിയുടെ കൊവിഡ് യോഗങ്ങള്‍ ഭൂലോക തോല്‍വിയെന്ന് മമത
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന കൊവിഡ് പ്രതിരോധ യോഗങ്ങള്‍ വന്‍പരാജയമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ല. രാജ്യത്ത് ഏകാധിപത്യഭരണമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രിമാരെ കളിപ്പാവകളായാണ് കാണുന്നതെന്നും മമത ആരോപിച്ചു.
പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്നു. പിന്നീട് സംസാരിക്കാന്‍ അനുവദിക്കാതെ കളിപ്പാവകളെ പോലെ നിര്‍ത്തുന്നു. പൊതുജനങ്ങളുടെ ആവശ്യമെന്താണെന്ന് അറിയിക്കാൻ എങ്ങനെ കഴിയുമെന്നും മമത ചോദിക്കുന്നു. തങ്ങൾ അടിമവേല ചെയ്യുന്ന ജോലിക്കാരല്ലെന്നും അവർ ഓർമിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here