ഇറാനിയൻ സംവിധായകനെ മാതാപിതാക്കൾ കൊലപ്പെടുത്തി

ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ബാബക് ഖൊറാംദിനെ മാതാപിതാക്കൾ കൊലപ്പെടുത്തി. 47 വയസുക്കാരനായ ഇദ്ദേഹത്തിൻറെ അവിവാഹിത പദവിയെ ചൊല്ലിയുള്ള തറക്കമാണ് ദുരഭിമാന കൊലക്ക് വഴിയൊരുക്കിയത്. പടിഞ്ഞാറൻ ടെഹ്‌റാനിലെ എക്ബത്താനിൽ മാലിന്യ സഞ്ചികളിലും സ്യൂട്ട്‌കേസിലുമായാണ് മൃതദേഹം കണ്ടെത്തിയത്. കൈ കാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് നൽകിയതിന് ശേഷമാണ് കൊല നടത്തിയതെന്ന് ബാബാക്കിന്റെ പിതാവ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന്റെ കൂടുതൽ തെളിവുകൾ വീട്ടിൽ നിന്ന് കണ്ടെത്തിയതായി ഇറാൻ പൊലീസ് പറഞ്ഞു.
ക്രാവിസ്, ഓത്ത് ടു യാഷർ ഉൾപ്പെടെ നിരവധി ഹ്രസ്വചിത്രങ്ങൾ ബാബക് സംവിധാനം ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here