മറ്റ് സംസ്ഥാനങ്ങളിലേക്ക് പാല്‍ കയറ്റി അയയ്ക്കല്‍ ആരംഭിച്ച് മില്‍മ

ആറ് വടക്കന്‍ ജില്ലകളില്‍ പാല്‍ സംഭരണം കുറച്ചതോടെ കര്‍ഷകര്‍ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കരുതല്‍ നടപടിയുമായി മില്‍മ. മില്‍മ മലബാര്‍ യൂണിയന് കീഴില്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായത്.
പാല്‍പ്പൊടി നിര്‍മാണത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പാല്‍ കയറ്റി അയയ്ക്കല്‍ തുടങ്ങി. കമ്മ്യൂണിറ്റി കിച്ചനുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലും പാല്‍ നല്‍കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം സഹകരണ സംഘങ്ങള്‍ പാലെടുക്കാതെ വന്നതോടെ സൗജന്യമായി വിതരണം ചെയ്യേണ്ട ഗതികേടിലാണ് കര്‍ഷകര്‍. മറ്റുവഴികളില്ലാതെ ചിലര്‍ പാല്‍ ഒഴുക്കിക്കളയുകയാണ്. ഇത് മറികടക്കാനാണ് മില്‍മയുടെ നീക്കം.
ത്രിതല പഞ്ചായത്തുകള്‍ വഴി കൊവിഡ് കെയര്‍ സെന്ററുകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും പാല്‍ നല്‍കിയും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.
മലപ്പുറം മൂര്‍ക്കനാട് മില്‍മ സ്ഥാപിക്കുന്ന പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് ഒന്നര വര്‍ഷത്തിനകം പ്രവര്‍ത്തനമാരംഭിക്കാനാകും. 48 കോടി രൂപ സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. പ്ലാന്റ് വരുന്നതോടെ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
Story Highlights: milma, crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here