Advertisement

രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

May 20, 2021
Google News 1 minute Read

രണ്ടാമൂഴത്തിൽ തുടർഭരണം നേടിയ പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം വെർച്വൽ ആയി പങ്കെടുക്കും. 24നോ 27നോ നിയമസഭ ചേരുന്നതും പരിഗണനയിലുണ്ട്. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ ഉൾപ്പെടെ 500 പേർക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ക്ഷണമുള്ളത്.

പിണറായി വിജയനും നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക് മുൻപായി പുന്നപ്ര-വയലാർ രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തും. രാവിലെ ഒൻപത് മണിയോടെ പുഷ്പാർച്ചനയ്ക്കായി നേതാക്കൾ ആലപ്പുഴയിലെത്തും

Story Highlights: pinarayi vijayan ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here