‘ഇത് രണ്ടാമൂഴം’ ട്വന്റിഫോറിൽ; 2.30 മുതൽ തത്സമയം

തെരഞ്ഞെടുപ്പ് ഫലം സംപ്രേഷണത്തിലെ റെക്കോർഡ് വിജയത്തിന് ശേഷം വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി ട്വന്റിഫോർ. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 2.30 മുതൽ തത്സമയം ട്വന്റിഫോറിൽ. ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന തത്സമയ പരിപാടിയിൽ എസ്.വിജയകുമാർ, ഡോ.കെ.അരുൺ കുമാർ എന്നിവരും പങ്കെടുക്കും.
കേരളത്തിന്റെ വിധിദിനത്തില്‍ ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ പുതു ചരിത്രം രചിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തത്സമയ കാഴ്ചക്കാരുമായി ഏഷ്യന്‍ റെക്കോര്‍ഡിസിലാണ് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ ഇടം നേടിയത്. 5.2 ലക്ഷം ആളുകളാണ് ഒരേ സമയം ട്വന്റിഫോര്‍ ന്യൂസിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബില്‍ കണ്ടത്. ഏഷ്യയില്‍ ഇത് ആദ്യമായാണ് ഒരു വാര്‍ത്താ ചാനലിന് ഇത്രയധികം തത്സമയ കാഴ്ചക്കാരെ ലഭിക്കുന്നതും.
പരസ്യ ഇടവേളകളില്ലാതെ പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തല്‍സമയ സംപ്രേക്ഷണത്തില്‍ ഓഗ്മെന്റഡ് റിയാലിറ്റിയുടേയും വെര്‍ച്വല്‍ റിയാലിറ്റിയുടേയും സാധ്യതകള്‍ക്കൊപ്പം ഏറ്റവും വേഗത്തില്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍ വിധി ദിനത്തില്‍ ട്വന്റിഫോര്‍ പ്രേക്ഷകരിലേക്കെത്തി. ഇതേ വേഗതയിൽ തന്നെയാകും ഇന്നത്തെ സത്യരപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ചുള്ള വാർത്തകൾ പ്രേക്ഷകരിലേക്കെത്തുക.
Story Highlights: twentyfour live telecast swearing in ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here