Advertisement

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിതർ വർധിക്കുന്നു; നിലവിൽ ആകെ ചികിത്സയിലുള്ളത് 20ലധികം പേർ

May 21, 2021
Google News 1 minute Read
Black fungus cases kerala

സംസ്ഥാനത്ത് ആശങ്കയുയർത്തി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. നിലവിൽ വിവിധ ജില്ലകളിലായി ഇരുപതിലധികം പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ബ്ലാക്ക് ഫംഗസ് ബാധ പുതുതല്ലെങ്കിലും കൊവിഡ് രോഗികളിൽ തുടരെ റിപ്പോർട്ട് ചെയ്യുന്നതാണ് സംസ്ഥാനത്തിന് പുതിയ വെല്ലുവിളിയാകുന്നത്. ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി 32 വയസുകാരി അനീഷ കഴിഞ്ഞ ദിവസം മരിച്ചതോടെ ആശങ്ക വർധിക്കുകയാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എട്ട് പേരാണ് ഫംഗസ് ബാധയേ തുടർന്ന് ചികിത്സയിലുള്ളത്. എറണാകുളത്തും അഞ്ചോളം പേർ ചികിത്സയിലുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. ഇതിൽ ഒരാൾ ഗുഡല്ലൂർ സ്വദേശിനിയാണ്.

കൊവിഡ് രോഗമുക്തരായ പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്ലാക്ക് ഫംഗസ് വ്യാപകമായി പടരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മണ്ണിൽ കഴിയുന്ന ഫംഗസ് അതിനാൽ കൊവിഡ് മുക്തരായ കർഷകർക്കും കാർഷിക ജോലികളിൽ ഏർപ്പെടുന്നവർക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യ സഹായം തേടണമെന്നാണ് നിലവിൽ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

Story Highlights: Black fungus cases on the rise in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here