ഡൽഹിയിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,009 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയ ഡൽഹിയിൽ 63,190 ടെസ്റ്റുകൾ ചെയ്തതോടെ തലസ്ഥാനത്ത് പോസിറ്റീവ് നിരക്ക് വെള്ളിയാഴ്ച 5 ശതമാനത്തിൽ താഴെയായി.
മൂന്നാഴ്ചയോളം നീണ്ടുനിന്ന ഒരു കൊവിഡ് കുതിപ്പിന് ശേഷം, കേസുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്. നഗരവ്യാപകമായുള്ള അടച്ചുപൂട്ടലിന് ശേഷമാണ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു തുടങ്ങിയത്.
തലസ്ഥാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 252 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി.
കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ, തലസ്ഥാനം നേരിടുന്ന പുതിയ പ്രതിസന്ധി ബ്ലാക്ക് ഫംഗസ് അണുബാധയുടെ വ്യാപനമാണ്. ഇതിനെ ചെറുക്കാനായി, എൽ.എൻ.ജെ.പി., ജി.ടി.ബി., രാജീവ് ഗാന്ധി എന്നീ ആശുപത്രികളിൽ ചികിത്സയ്ക്കായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു.
രാജ്യത്ത് 7,251 കേസുകളിൽ 200 ഓളം മ്യൂക്കർമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) കേസുകൾ നഗരത്തിലുണ്ടെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അണുബാധയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ ബി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പല ആശുപത്രികളും പരാതിപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here