വാക്‌സിൻ വിതരണ നയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാക്‌സിൻ വിതരണനയം സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് നൽകേണ്ട വാക്‌സിന്റെ വിതരണം സംബന്ധിച്ച് കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് നേരത്തെ തന്നെ കോതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയേക്കും.
വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും, സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് തീരുമാനം എടുക്കുന്നതെന്നുമാണ് ഹർജി. കഴിഞ്ഞ തവണ പരിഗണിച്ച സന്ദർഭത്തിൽ കേന്ദ്രസർക്കാർ ഇക്കാര്യം വാക്കാൽ അറിയിച്ചിരുന്നു. വാക്‌സിൻ വിതരണത്തിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ പ്രായത്തിൽ ഉള്ള വർക്കും വാക്‌സിൻ സൗജന്യമായി നൽകണമെന്നും താത്പര്യമുള്ള മരുന്ന് കമ്പനികൾക്ക് നിർമാണത്തിന് അനുമതി നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
Story Highlights: kerala highcourt ,covid vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here