Advertisement

കുമ്മനം രാജശേഖരനെ പിന്നിൽ നിന്ന് കുത്തി; എൻഎസ്എസിനെ വിമർശിച്ച് ആർഎസ്എസ് മുഖവാരിക

May 21, 2021
Google News 1 minute Read

എൻഎസ്എസിനെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം. ‘അടവുനയത്തിന്റെ വിജയ’മെന്ന പേരിൽ ഡോ.കെ ജയപ്രസാദ് എഴുതിയ ലേഖനത്തിലാണ് എൻഎസ്എസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്. വട്ടിയൂർക്കാവിലും നേമത്തും കുമ്മനം മത്സരിച്ചപ്പോൾ എൻഎസ്എസ് ശത്രുതയോടെയാണ് പ്രവർത്തിച്ചത്. നേമത്ത് എൻഎസ്എസ് വോട്ടുകൾ കെ മുരളീധരന് ലഭിച്ചുവെന്നും കേസരി വാരികയിൽ ആർഎസ്എസ് കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിച്ച കുമ്മനത്തിന് എൻഎസ്എസിന്റെ വോട്ടുകൾ ലഭിച്ചില്ല.നേമത്തെ വോട്ടുകളെല്ലാം ഏകപക്ഷീയമായി കെ മുരളീധരനിലേക്ക് കേന്ദ്രീകരിച്ചു. ഇത്തരത്തിൽ പിന്നിൽ നിന്നുള്ള കുത്തിനെ പ്രതിരോധിച്ചില്ലെങ്കിൽ സംഘടന മുന്നോട്ടുപോകില്ലെന്നും ലേഖനത്തിൽ പരമാർശിച്ചു. ലേഖനത്തിൽ ബിജെപി നേതൃത്വത്തിനെതിരെയും വിമർശനമുണ്ട്. മുന്നണി സംവിധാനം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ബിഡിജെഎസിനെ ബിജെപി പൂർണമായും അവഗണിച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ വിജയിച്ചില്ലെന്നും ലേഖനത്തിൽ ആർഎസ്എസ് തുറന്നടിച്ചു.

Story Highlights: rss criticise nss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here