ഇന്നത്തെ പ്രധാന വാർത്തകൾ (21-05-2021)

പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സിപിഐഎം. പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സ്റ്റാഫ് അംഗങ്ങളായി പരമാവധി 25 പേർ മതിയെന്നും തീരുമാനമായി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51 വയസിൽ കൂടുതൽ പ്രായം പാടില്ലെന്നും തീരുമാനിച്ചു.
മുഖ്യമന്ത്രിക്ക് കൂടുതൽ വകുപ്പുകൾ; മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി
മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്.
ഇടതുപക്ഷ സർക്കാർ ഒരിക്കലും ക്ഷേത്രങ്ങളേയും പള്ളികളേയും തകർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ട്വന്റിഫോറിനോട്. ‘വിശ്വാസങ്ങളെ തകർക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ കോടതി വിധി വന്ന് കഴിഞ്ഞാൽ, ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കും’- കെ.രാധാകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.
മുംബൈ ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ് മരിച്ചതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു. വടുവഞ്ചാൽ മേലേ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു.
ഇസ്രയേൽ പലസ്തീൻ സംഘർഷത്തിന് അവസാനം: ഗാസയിൽ വെടിനിർത്തലിന് ധാരണ
ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.
കൊടകര കുഴൽപ്പണ കേസിൽ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും
കൊടകര കുഴൽപ്പണ കേസിൽ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും. മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിന് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാൻ നിർദേശം നൽകി. കേസിൽ ആർഎസ്എസ് പ്രവർത്തകൻ ധർമരാജനെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.
Story Highlights: todays news headlines may 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here