Advertisement

മലിനജലം നിറഞ്ഞ് ബിഹാറിലെ ഏറ്റവും പഴക്കമുള്ള ആശുപത്രി: തിരിഞ്ഞുനോക്കാതെ അധികൃതർ

May 22, 2021
Google News 1 minute Read

ബിഹാറിലെ രണ്ടാമത്തെ വലിയ ആശുപത്രിയാണ് ദർഭംഗ മെഡിക്കൽ കോളജ് ആശുപത്രി. സംസ്ഥാനത്ത് തന്നെ ഏറ്റവും പഴക്കമുള്ള ദർഭംഗ മെഡിക്കൽ കോളജ് അധികൃതർ തിരിഞ്ഞുനോക്കാതെ പരിതാപകരമായ അവസ്ഥയിലാണ്. സമസ്തിപൂർ, മധുബാനി, സഹർസ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഏക ആശ്രയമായ ഇവിടെ മലിന ജലവും മൃഗങ്ങളും സ്ഥിരം കാഴ്ചയാണ്.

27 വർഷമായി ദർഭംഗ മെഡിക്കൽ കോളജ് ഈ അവസ്ഥയിലാണെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
മഴക്കാലത്ത് കൂടുതൽ ദുരിതമാണ് അവസ്ഥ. ജീവൻ പോലും അപകടത്തിലാക്കിയാണ് ജോലി ചെയ്യുന്നതെന്നും അവർ പറയുന്നു.

മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസ് പോലും സമാനമായ അവസ്ഥയിലാണ്. കൊവിഡ് വ്യാപന സമയത്തും രാവും പകലും ഈ അവസ്ഥയിൽ നിന്നാണ് ജോലി ചെയ്യുന്നതെന്ന് സൂപ്രണ്ട് അടക്കമുള്ളവർ പറഞ്ഞു. കൊവിഡ് ഐസിയു വാർഡിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല.

Story Highlights: bihar’s oldest hospital in drabhanga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here