ബ്ലാക്ക് ഫംഗസ് അപൂർവ രോഗം; രോഗം പിടിപെടുന്നത് വളരെ കുറച്ചു പേർക്ക് മാത്രം; ആശങ്കപ്പെടേണ്ടതില്ല

ബ്ലാക്ക് ഫംഗസ് അപൂർവ രോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം ബാധിക്കുന്നത് വളരെ കുറച്ച് പേർക്ക് മാത്രമാണെന്നും, അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ കാറ്റഗറി സി വിഭാഗത്തിൽ പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാൽ ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കാം. ഗുരുതരമായ പ്രമേഹ രോഗം ഉള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. അവരെ കൊവിഡ് ബാധിച്ചാൽ നൽകേണ്ട ചികിത്സാ മാനദണ്ഡങ്ങൾ കൃത്യമായി ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്.
പ്രമേഹ രോഗം നിയന്ത്രണവിധേയമായി നിർത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്ത് നിന്നും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: black fungus rare disease says pinarayi vijayan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here