Advertisement

തന്റെ പേരിൽ വൻ പണപ്പിരിവ്; കെപിസിസിക്ക് പരാതിയുമായി ധർമജൻ ബോൾഗാട്ടി

May 22, 2021
Google News 1 minute Read

തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കെ.പി.സി.സി സെക്രട്ടറി തന്റെ പേരിൽ വൻ പണപിരിവ് നടത്തിയതായി ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ ധർമജൻ ബോൾഗാട്ടി. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ടെന്നും ധർമജൻ പറഞ്ഞു.

തനിക്കെതിരെ ചില നേതാക്കൾ പ്രവർത്തിച്ചു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. തന്നെ തോൽപ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന് ധർമജൻ ആരോപിക്കുന്നു.

ബാലുശ്ശേരിയിൽ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളുണ്ടായിരുന്നു. എന്നാൽ അവിടെ പോലും കോൺഗ്രസ് പിന്നിലായി എന്നും അദ്ദേഹം ആരോപിച്ചു. ഈ വോട്ടുകൾ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്. ഇത് ചൂണ്ടിക്കാണിച്ച് നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here