രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ്; പുതിയ പദ്ധതിയുമായി ഫിഫ

രണ്ട് വർഷത്തിലൊരിക്കൻ ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി ഫിഫ. പുരുഷ, വനിതാ ടൂർണമെൻ്റുകൾ രണ്ട് വർഷം കൂടുമ്പോൾ നടത്താനാണ് ആലോചിക്കുന്നത്. വാർഷിക പൊതുസമ്മേളനത്തിൽ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഇതേപ്പറ്റി വിശദമായ പഠനം നടത്താനാണ് ഫിഫയുടെ തീരുമാനം. നിലവിൽ നാല് കൊല്ലത്തിൽ ഒരിക്കലാണ് ലോകകപ്പ് നടത്തുക.
“ഭാവിയിലെ ഫുട്ബോൾ പ്രതിസന്ധിയിലാണ്. നിലവിലെ പ്രതിസന്ധികൾക്കൊപ്പം കൊവിഡ് മഹാമാരിയും പ്രശ്നമായി തുടരുകയാണ്. ആഗോളാടിസ്ഥാനത്തിൽ ഫുട്ബോൾ എങ്ങനെയാണ് വളരുന്നത് എന്നതിനെപ്പറ്റി അറിയേണ്ടതുണ്ട്. നാലു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്ന പതിവ് മാറ്റണമോ എന്നത് ആലോചിക്കണം.”- സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് യാസർ അൽ-മിസെഹൽ പറഞ്ഞു.
അതേസമയം, പഠനം തിടുക്കത്തിലാക്കില്ലെന്ന് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റിനോ പറഞ്ഞു. നിലവിൽ ഉള്ളതിനെ തകർത്തുകളയാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഈ ആശയത്തെപ്പറ്റി കുറച്ചുകൂടി പഠിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലാണ് അടുത്ത പുരുഷ ലോകകപ്പ് നടക്കുന്നത്. 2023ലാണ് ലോകകപ്പ്. അതേവർഷം തന്നെ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി വനിതാ ലോകകപ്പും നടക്കും.
Story Highlights: FIFA To Consider Possibility Of Hosting World Cup Every Two Years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here