Advertisement

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഊർജം പകർന്ന് പി.ജെ ജോസഫ് എംഎൽഎയുടെ ഡയറി ഫാം

May 22, 2021
Google News 1 minute Read

തൊടുപുഴയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഊർജം പകരുകയാണ് പി.ജെ ജോസഫ് എംഎൽഎയുടെ ഡയറി ഫാം. കൊവിഡ് കാലത്ത് സാമൂഹിക അടുക്കളകളിലേക്ക് തന്റെ ഫാമിൽ നിന്ന് ദിവസേന 60 ലിറ്റർ പാലാണ് എംഎൽഎ സൗജന്യമായി നൽകുന്നത്. മുന്നൂറോളം പശുക്കളാണ് പി.ജെ ജോസഫിന്റെ ഫാമിലുള്ളത്. ഇവിടെ നിന്ന് ലഭിക്കുന്ന പാലിൽ 60 ലിറ്റർ തന്റെ മണ്ഡലത്തിലെ സാമൂഹ്യ അടുക്കളകളിലേക്ക് നിത്യവും നൽകും.

ഒൻപത് സാമൂഹ്യ അടുക്കളകളാണ് തൊടുപുഴയിൽ ഉള്ളത്. ഇവ നടത്തുന്നതിനുള്ള പ്രതിദിന ചെലവ് വെല്ലുവിളി ആയതോടെയാണ് എംഎൽഎയുടെ ഇടപെടൽ. തൊടുപുഴയ്ക്ക് അടുത്തുള്ള പാൽ കമ്പനിയിലേക്കാണ് ഫാമിൽ നിന്ന് പാൽ നൽകിയിരുന്നത്. എന്നാൽ ഇനി കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നത് വരെ സാമൂഹ്യ അടുക്കളയിലേക്കുള്ള പാൽവിതരണം മുടങ്ങില്ലെന്ന് എംഎൽഎ പറയുന്നു.

കേരളാ കോൺഗ്രസ് യുവജന വിഭാഗവു ഗാന്ധി സ്റ്റഡി സെന്ററും സംയുക്തമായാണ് എംഎൽഎയുടെ കൊവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Story Highlights: pj joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here