സൽമാൻ ഖുർഷിദിനുള്ള മറുപടി ലഭിച്ചത് സൽമാൻ റുഷ്ദിക്ക്; താൻ സൽമാൻ ഖാനെന്ന് എഴുത്തുകാരൻ

ഒരു ട്വിറ്റർ ഉപയോക്താവിന് പറ്റിയ അമളിയാണ് ഇന്ന് ലോശ്രദ്ധ നേടിയിരിക്കുന്നത്. കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദിന് നൽകിയ മറുപടി അബദ്ധത്തിൽ സൽമാൻ റുഷ്ദിക്കാണ് ലഭിച്ചത്. ടാഗ് ചെയ്തപ്പോൾ പറ്റിയ അമളിയാകാം. ഈ കൈപ്പിഴ ചെറിയ വിഭാഗം ട്വിറ്റർ ഉപഭോക്താക്കൾക്കിടയിൽ മാത്രമായി ഒതുങ്ങിയ തമാശയായി നിന്നു….സാക്ഷാൽ സൽമാൻ റുഷ്ദിയെത്തി മറുപടി നൽകും വരെ…!
കാതു സത്യ എന്ന ട്വിറ്റർ ഉപയോക്താവിനാണ് അബദ്ധം പറ്റിയത്. രാജീവ് ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടെയും ചിത്രം ഷെയർ ചെയ്ത് വൺസ് ആന്റ് ഫ്യൂച്ചർ കിംഗ് ഓഫ് ഡമോക്രസിയെന്ന് സൽമാൻ ഖുർഷിദ് ട്വിറ്ററിൽ കുറിച്ചിരുന്നു.
The once and future king of democracy. pic.twitter.com/UwpCabdgwm
— Salman Khurshid (@salman7khurshid) May 21, 2021
ഈ ട്വീറ്റിനായിരുന്നു കാതു സത്യയുടെ മറുപടി. സൽമാൻ റുഷ്ദി പോലുള്ള ഒരു ചംച ജനാധിത്യത്തെ നിർവചിക്കാൻ രാജാവ് എന്ന് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സത്യയുടെ മറുപടി. ഇത് സൽമാൻ ഖുർഷിദിനുള്ള മറുപടിയായിരുന്നുവെങ്കിലും അബദ്ധത്തിൽ സൽമാൻ റുഷ്ദിയെന്നാണ് ടാഗ് ചെയ്തത്.
Expect a chamcha like @SalmanRushdie to use the word "King" to define "democracy".?♀️
— Katu Satya (@dOfficialITgirl) May 21, 2021
ട്വീറ്റ് ചർച്ചയായതോടെ സൽമാൻ റുഷ്ദി തന്നെ ട്വീറ്റിന് മറുപടിയുമായി എത്തി. ഇത് തെറ്റായ സൽമാനാണെന്നും താൻ സൽമാൻ ഖാനാണെന്നുമായിരുന്നു സൽമാൻ റുഷ്ദിയുടെ മറുപടി.
I think you have the wrong Salman. I’m @BeingSalmanKhan. https://t.co/J9DSAI41P1
— Salman Rushdie (@SalmanRushdie) May 21, 2021
സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഈ മറുപടി നിരവധി പേരാണ് ഷേയർ ചെയ്തത്.
Haha. Flex your muscles yo!
— Stickler++ (@rixit81) May 21, 2021
????
— joshi raghav (@JoshiRaghv) May 21, 2021
Story Highlights: Salman Rushdie Tweet After Being Mistaken For Salman Khurshid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here