ഒരു മനസോടെ കോൺഗ്രസുകാർ മുന്നോട്ട്; സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. ഇനി ഒരു മനസോടെ ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട് പോകുമെന്നും ജനങ്ങൾക്കൊപ്പം നിൽക്കാമെന്നുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി.ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. കോൺഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ. കഠിനാദ്ധ്വാനം ചെയ്യാം. ജനങ്ങൾക്കൊപ്പം നിൽക്കാം. പുതു തലമുറ വഴി വിളക്കുകളാകണം. ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്…
പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങൾ.
Story Highlights: shafi parambil, vd satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here