മികച്ച പ്രതിപക്ഷ നേതാവായി ചരിത്രം താങ്കളെ വിലയിരുത്തും; ചെന്നിത്തലയെ അഭിനന്ദിച്ച് വി.ടി ബൽറാം

പ്രതിപക്ഷ നേതൃസ്ഥാനമൊഴിയുന്ന രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് വി.ടി ബൽറാം. വി.ഡി സതീശനെ അഭിനന്ദിച്ചുകൊണ്ടുള്ള ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാമിന്റെ പ്രതികരണം. അഞ്ച് വർഷം വിശ്രമരഹിതമായി പ്രവർത്തിച്ചു, മികച്ച പ്രതിപക്ഷ നേതാവായി ചരിത്രം താങ്കളെ വിലയിരുത്തുമെന്ന് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
‘കഴിഞ്ഞ അഞ്ച് വർഷം വിശ്രമരഹിതമായി താങ്കൾ പ്രവർത്തിച്ചു. ഭരണകൂട നെറികേടുകളേയും കാട്ടുകൊള്ളകളേയും തുറന്നുകാട്ടി. ജനദ്രോഹ നടപടികളെ തിരുത്തിച്ചു. കേരളീയ മനസ്സാക്ഷിയുടെ സംരക്ഷകനായി. ഓരോ യുഡിഎഫ് പ്രവർത്തകനേയും ചേർത്തു നിർത്തി അഭിമാനകരമായ പ്രവർത്തനം നടത്തി. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇനിയും താങ്കൾ ഈ പ്രസ്ഥാനത്തിന് മുന്നിൽ നിൽക്കണം. ഒരു മികച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചരിത്രം താങ്കളെ വിലയിരുത്തും ഉറപ്പ്’.
Story Highlights: vt balram, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here