Advertisement

താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റ് : ഉമ്മൻ ചാണ്ടി

May 23, 2021
Google News 2 minutes Read
AICC decides over kpcc presidential post says oommen chandy

താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ വി.ഡി സതീശന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, എംഎൽഎ സ്ഥാനത്ത് കൂടുതൽ ശോഭിക്കാനായത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്ന കാലത്താണെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് രമേശ് ചെന്നിത്തല കൊണ്ടുവന്ന ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞിരുന്നുവെന്നും ആഴക്കടൽ മത്സ്യ ബന്ധന കരാർ പൂർണ്ണമായും റദ്ദാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

Story Highlights: AICC decides over kpcc presidential post says oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here