Advertisement

ന്യൂനപക്ഷ അവകാശങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ട്; ബിഷപ് ജോസഫ് കരിയില്‍

May 23, 2021
Google News 0 minutes Read

ന്യൂനപക്ഷ അവകാശങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിഷപ് ജോസഫ് കരിയില്‍. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആരും ബഹളം വയ്ക്കണ്ടെന്നും ലത്തീന്‍ സഭ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടതിന് ശേഷം സഭ നിലപാട് വ്യക്തമാക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനസമ്മിതി കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ബിഷപ് ജോസഫ് കരിയില്‍ ട്വിന്റിഫോറിനോട് പറഞ്ഞു.

ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ചെല്ലാനം അടക്കമുള്ള തീരദേശങ്ങളിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച കത്തോലിക്കാ സഭാ ആസ്ഥാനത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചി രൂപതാ ആസ്ഥാനത്ത് മന്ത്രി എത്തിയത്. ഈ സന്ദര്‍ഭത്തിലായിരുന്നു ബിഷപിന്റെ പ്രതികരണം.

മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതില്‍ ആരും ബഹളം വയ്‌ക്കേണ്ടെന്നും ആരും അവകാശം ഉന്നയിക്കേണ്ടതില്ലെന്നും ബിഷപ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. കാലങ്ങളായി അവഗണിക്കപ്പെടുകയാണ് ക്രൈസ്തവ വിഭാഗം. പ്രവര്‍ത്തിയാണ് വേണ്ടത് വാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ അടക്കം ഇടതുമുന്നണി ഒരു വര്‍ഷമായി വിലക്കെടുത്തിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here