പ്രതിപക്ഷ നേതാവ് കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് പരാതി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് പരാതി. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിൻറ് സെക്രട്ടറിയായ എൻ. അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ലോക്ക്ഡൗൺ നിലനിൽക്കെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി.സി.സി. ഓഫീസിൽ സ്വീകരണം സംഘടിപ്പിച്ചെന്നാണ് പരാതി.
കൊവിഡ് ചുമതലയുള്ള പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും തെളിവ് സഹിതം പരാതി നൽകിയിട്ടുണ്ട്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്‌ച കോടതിയിൽ ഹർജി നൽകുമെന്നും അരുൺ അറിയിച്ചു.
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എറണാകുളം ഡി.സി.സി. ഓഫീസിൽ എത്തിയത്. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ. എന്നിവർ പങ്കെടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here