Advertisement

ഐപിഎല്‍ സെപ്‌റ്റംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 15 വരെ യുഎഇ‌യില്‍: പ്രഖ്യാപനം ഉടന്‍

May 23, 2021
Google News 1 minute Read

ഐപിഎല്‍ പതിനാലാം പതിപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത.31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി ബാക്കിയുള്ളത്.ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി.

മെയ് 29-ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതനായി ടെസ്റ്റ് പരമ്പരയ്‌ക്കിടെയിലുള്ള ദിവസങ്ങള്‍ വെട്ടിചുരുക്കുന്നതടക്കം ബിസിസിഐയുടെ പരിഗണനയിലുണ്ട്. അഞ്ച് ടെസ്റ്റുകള്‍ക്കായി നീക്കി വെച്ച 41 ദിവസത്തെ വിന്‍ഡോയില്‍ മാറ്റം വരുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here