കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്‍റും ‘മാധ്യമം’ തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി. റെജിയുടെ ഭാര്യ ആഷ ശിവരാമന്‍ നിര്യാതയായി. റാന്നി മക്കപ്പുഴ അപ്സരയില്‍ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്‍റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.
പെരിന്തല്‍മണ്ണ അല്‍ ഷിഫ, കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളേജുകളിലും കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രഫസര്‍ ആയിരുന്നു. മഹാത്മഗാന്ധി സര്‍വകലാശാലയില്‍ നിന്ന് റീഹാബിലിറ്റേഷന്‍ നഴ്സിങില്‍ പി.എച്ച്‌ഡി നേടിയിട്ടുണ്ട്.
കഴക്കൂട്ടം സൈനിക് സ്കൂള്‍ വിദ്യാര്‍ഥി ദേവനന്ദന്‍ മകനാണ്. സഹോദരങ്ങള്‍: ഹരികൃഷ്ണന്‍ (കൊണ്ടിനെന്‍റല്‍ ബംഗളൂരു), അഭ (ഒറക്കിള്‍, ബംഗളൂരു).
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here