Advertisement

ജോലിയുടെ ഭാഗമായി പ്രതികരണം ചോദിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്‍.എന്‍. കൃഷ്ണദാസിന്റെ അപകീര്‍ത്തി പരാമര്‍ശം; അപലപിച്ച് കെ.യു.ഡബ്ല്യു.ജെ

October 25, 2024
Google News 2 minutes Read
KUWJ against CPIM leader N N krishnadas

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസിന്റെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വളരെ ഹീനമായ തരത്തില്‍ മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച അദ്ദേഹം കേരള സമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും മാപ്പ് പറയണമെന്നാണ് കെയുഡബ്ല്യുജെയുടെ ആവശ്യം. ജോലിയുടെ ഭാഗമായി പ്രതികരണം ചോദിച്ചപ്പോള്‍ ഇറച്ചി കടയുടെ മുന്നില്‍ പട്ടികള്‍ നില്‍ക്കുന്നതുപോലെ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവിച്ചു. (KUWJ against CPIM leader N N krishnadas)

സമൂഹത്തിന് മാതൃകയാകേണ്ട ഒരു മുതിര്‍ന്ന നേതാവില്‍ നിന്നാണ് ഇത്തരം അനുഭവം ഉണ്ടായതതെന്നത് കേരള സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ് .മുന്‍ എം.പി. കൂടിയായ അദ്ദേഹം നടത്തിയ തരംതാഴ്ന്നതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവന പിന്‍വലിക്കണം. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണ് അദ്ദേഹത്തിന്റെ നടപടിയെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വിമര്‍ശിച്ചു.

Read Also: “രാം ലല്ലയെ തൊഴുതുവണങ്ങി, ജയ് ശ്രീറാം”; അയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി

എല്ലാ മുന്നണികളുടെയും വാര്‍ത്തകള്‍ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എതിര്‍പാര്‍ട്ടികള്‍ക്കെതിരെ വാര്‍ത്തകളുണ്ടാകുമ്പോള്‍ ആഘോഷിക്കുന്ന നേതാക്കള്‍ തങ്ങള്‍ക്കെതിരെ വാര്‍ത്തയുണ്ടാകുമ്പോള്‍ അരിശംകൊള്ളുന്നത് എന്തിനാണ്? പ്രതികരിക്കാന്‍ താല്പര്യമില്ലെങ്കില്‍ അക്കാര്യം പറയാം എന്നിരിക്കെ അതിന് മുതിരാതെ ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയായെന്നും അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Story Highlights : KUWJ against CPIM leader N N krishnadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here