22
Jun 2021
Tuesday

‘വി.ഡി സതീശനെ തെരഞ്ഞെടുത്തത് കൂടിയാലോചനകള്‍ക്ക് ശേഷം’; എല്ലാവരെയും അദ്ദേഹം ഒരുമിച്ച് കൊണ്ടുപോകുമെന്ന് ഉമ്മൻ ചാണ്ടി

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തത് എല്ലാ നേതാക്കളുമായി ആലോചിച്ചെന്ന് ഉമ്മന്‍ ചാണ്ടി. എല്ലാവരേയും സതീശൻ ഒരുമിച്ച് കൊണ്ടുപോകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പല പേരുകൾ വന്നത് ജനാധിപത്യ വ്യവസ്ഥയായത് കൊണ്ടാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് താനുൾപ്പടെ പേരുകൾ നിർദേശിച്ചത്. പ്രതിപക്ഷ നേതാവായി എല്ലാവരും സതീശനെ അംഗീകരിച്ച് കഴിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഇന്നലെയാണ് ഹൈക്കമാൻഡ് പ്രഖ്യാപനം ഉണ്ടായത്.

Story Highlights: Oommen chandy About v.d satheesan

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top