Advertisement

മലേഷ്യയിൽ മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200ലധികം പേർക്ക് പരുക്ക്

May 24, 2021
Google News 2 minutes Read
Injured Metro Trains Collide

മലേഷ്യയിൽ മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200ലധികം പേർക്ക് പരുക്ക്. കൊലാലംപൂരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിനരികെയുള്ള ഭൂഗർഭ ടണലിലാണ് സംഭവം. രാത്രി 8.45ഓടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിച്ച ട്രെയിനുകളിലൊന്ന് കാലിയായിരുന്നു. ഈ ട്രെയിൻ 213 യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരിൽ 47 പേർക്ക് ഗുരുതര പരുക്കാണ്. അപകടത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൺട്രോൾ സെൻ്ററിൽ നിന്നുണ്ടായ ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Story Highlights: More Than 200 Injured After Two Metro Trains Collide In Malaysia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here