20
Jun 2021
Sunday

വയനാട്ടിൽ ഇന്ന് 411 പേർക്ക് കൊവിഡ്

411 covid cases wayanad

വയനാട് ജില്ലയിൽ ഇന്ന് 411 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. 572 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.97 ആണ്. 401 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56379 ആയി. 49075 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6688 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 5072 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1512 പേരാണ്. 1848 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 23262 പേർ. ഇന്ന് പുതുതായി 173 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്ന് 2057 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 437238 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 435355 എണ്ണത്തിന്റെ ഫലം ലഭിച്ചു. 378976 പേർ നെഗറ്റീവും 56379 പേർ പോസിറ്റീവുമാണ്.

Story Highlights: 411 covid cases in wayanad

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top