Advertisement

എറണാകുളത്ത് ലോക്ക് ഡൗണ്‍ ഗുണം ചെയ്‌തെന്ന് ഡിഎംഒ

May 25, 2021
Google News 1 minute Read
ernakulam dmo k kuttappan

എറണാകുളം ജില്ലയില്‍ ലോക്ക് ഡൗണ്‍, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപടികള്‍ ഗുണം ചെയ്തു എന്ന് ഡിഎംഒ കെ കുട്ടപ്പന്‍. എന്നാല്‍ ജില്ലയില്‍ ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. ആളുകള്‍ കൂട്ടമായി പുറത്തിറങ്ങാതിരിക്കാന്‍ പൊലീസ് നടപടി ശക്തമാക്കണമെന്നും ഡിഎംഒ.

നിലവില്‍ ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല. കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡിഎംഒ പറഞ്ഞു.

കഴിഞ്ഞ ദിവസം എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് 1885 പേര്‍ക്കാണ്. 1801 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ആഴ്ച വരെ ഉയര്‍ന്ന കൊവിഡ് കണക്കാണ് എറണാകുളത്തുണ്ടായിരിന്നത്. 5000ന് അടുത്തായിരുന്നു പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക്.

Story Highlights: ernakulam, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here