Advertisement

രേഖകള്‍ അപൂര്‍ണം; ലോകാരോഗ്യ സംഘടനയുടെ കൊവിഡ് അടിയന്തര മരുന്ന് ലിസ്റ്റില്‍ കൊവാക്‌സിന്‍ ഇല്ല

May 25, 2021
Google News 1 minute Read
covid19, india, covaxin

കൊവിഡിനുള്ള അടിയന്തര മരുന്നുകളുടെ ലിസ്റ്റില്‍ കൊവാക്‌സിനെ ഉള്‍പ്പെടുത്തില്ല. അന്തിമഘട്ട പരിശോധനയ്ക്ക് സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്ന് വിലയിരുത്തിയ സാഹചര്യത്തില്‍ ആണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

തുടര്‍നടപടിയുടെ ഭാഗമായി മതിയായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ലോകാരോഗ്യ സംഘടന ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. മതിയായ വിവരങ്ങള്‍ ഇനിയും കമ്പനി നല്‍കിയിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. 90 ശതമാനം വിവരങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്.

ഗുണനിലവാരം ഉറപ്പുവരുത്തിയാല്‍ അടിയന്തര ഉപയോഗ മരുന്നുകളുടെ ലിസ്റ്റില്‍പെടുത്തും. നിലവില്‍ 11 രാജ്യങ്ങള്‍ കൊവാക്‌സിനെ അംഗീകരിച്ചിട്ടുണ്ട്. കൊവാക്‌സിന്‍ മരുന്ന് ഉത്പാദിക്കാന്‍ 11 രാജ്യങ്ങള്‍ കൂടി താത്പര്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.

Story Highlights: covid 19, coronavirus, world health organization, covaxin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here